Skip to main content

ജില്ലാതല അറിയിപ്പുകള്‍

 

യു.പി.എസ്.സി പരിശീലനം

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റിന്റെ (കിലെ) ഐഎഎസ് അക്കാദമിയുടെ 2026-27 വര്‍ഷത്തെ യു പി എസ് സി പരിശീലനത്തിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ക്ഷേമനിധി ബോര്‍ഡുകളില്‍ രജിസ്‌ട്രേഷന്‍ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിതര്‍ക്ക് 50 ശതമാനം സബ്‌സിഡിയില്‍ പകുതി ഫീസ് അടച്ചാല്‍ മതിയാകും. വിശദാംശങ്ങളും രജിസ്‌ട്രേഷന്‍ ലിങ്കും www.kile.kerala.gov.in/kileiasacademy എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഇമെയില്‍: kileiasacademy@gmail.com, ഫോണ്‍: 0471-2479966, 8075768537.

രജിസ്‌ട്രേഷന്‍ തുടങ്ങി 

കേരള സര്‍ക്കാരിന്റെ തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള കിലെ ഐ.എ.എസ് അക്കാദമിയുടെ ജൂണ്‍ ആദ്യവാരം ആരംഭിക്കുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള അഞ്ചാമത് ബാച്ചിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു.  ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം. ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത അംഗങ്ങളുടെ മക്കള്‍ക്ക് കോഴ്‌സ് ഫീസില്‍ 50 ശതമാനം സബ്‌സിഡി ലഭിക്കും. കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ  ബോര്‍ഡ് പദ്ധതിയില്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ അംഗത്വം നേടി കുടിശ്ശിക കൂടാതെ അംശദായം അടച്ചുവരുന്ന അംഗങ്ങള്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം. കൂടുതല്‍ വിവരങ്ങളും രജിസ്‌ട്രേഷന്‍ ലിങ്കും www.kile.kerala.gov.in/kileiasacademy എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0471-2479966, 8075768537.

ഗസ്റ്റ് ലക്ചറര്‍ നിയമനം

കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക ഗവ. വനിത കോളേജില്‍ ജേണലിസം വിഷയത്തില്‍ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കോഴിക്കോട് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 29ന് രാവിലെ 10 മണിക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍: 0497 2746175.

അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്

ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പട്ടുവം കയ്യംതടത്തില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, കൊമേഴ്സ്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, മാത്തമാറ്റിക്സ് അധ്യാപകരുടെ താല്‍ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും നെറ്റും അടിസ്ഥാന യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 8547005048, 9847007177.

ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സുകള്‍

ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ മെയ് മാസം ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറുമാസം ദൈര്‍ഘ്യമുള്ള മോണ്ടിസോറി, പ്രീ പ്രൈമറി, നഴ്‌സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സുകളിലേക്ക് ഡിഗ്രി/പ്ലസ് ടു/എസ്.എസ്.എല്‍.സി യോഗ്യതയുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994449314.

കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍

സി ഡിറ്റിന്റെ കണ്ണൂര്‍ താഴെചൊവ്വ കമ്പ്യൂട്ടര്‍ പഠന കേന്ദ്രത്തില്‍ ആരംഭിക്കുന്ന ഡിസിഎ, ഡാറ്റ എന്‍ട്രി, എംഎസ് ഓഫീസ്, അക്കൗണ്ടിംഗ്, ഡിടിപി, ടാലി കോഴ്‌സുകളിലേക്ക് എസ്.എസ്.എല്‍.സി മിനിമം യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.സി/എസ്.ടി, ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസിളവ് ലഭിക്കും. വിശദവിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 9947763222.

date