Skip to main content

ജില്ലാതല അറിയിപ്പുകള്‍

 

പി.എസ്.സി അഭിമുഖം

കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ വകുപ്പില്‍ ഹിന്ദി ഹൈസ്‌കൂള്‍ ടീച്ചര്‍ (കാറ്റഗറി നമ്പര്‍: 604/2024) തസ്തികയുടെ മാറ്റിവെച്ച അഭിമുഖ പരീക്ഷ മെയ് 13, 14 തീയ്യതികളില്‍ പി.എസ്.സി കണ്ണൂര്‍ ജില്ലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ ഒ.ടി.ആര്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റ്, ബയോഡാറ്റ ഫോം, വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, മറ്റ് അസ്സല്‍ പ്രമാണങ്ങള്‍, കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം അഭിമുഖത്തിന് എത്തണം.

വൈദ്യുതി മുടങ്ങും

കെ.എസ്.ഇ.ബി കണ്ണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ടി.കെ ജംഗ്ഷന്‍ മുതല്‍ കാല്‍ടെക്‌സ് വരെയും കാപിറ്റല്‍ മാള്‍, റോയല്‍ ഓക്ക്, എബിസി എംപോറിയം, സിവില്‍ സ്റ്റേഷന്‍ പരിസരം, ആശിര്‍വാദ്, ലൂം ലാന്‍ഡ്, ഡി.ഐ.ജി ഓഫീസ്, വിജിലന്‍സ് ഓഫീസ് ഭാഗങ്ങളിലും മെയ് ഏഴിന് രാവിലെ 10 മുതല്‍ ഉച്ച 12 വരെ വൈദ്യുതി  മുടങ്ങും.

date