Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ഫിഷറീസ് വകുപ്പ് ജില്ലയില്‍ ട്രോളിംഗ് നിരോധന കാലയളവില്‍ കടല്‍ പെട്രോളിങ്ങിനും കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി രണ്ട് യന്ത്രവത്കൃത ബോട്ടുകള്‍ വാടകയ്ക്ക് ലഭിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.

ബോട്ടിന് 51 അടിയോ അതില്‍ കൂടുതലോ നീളമുണ്ടായിരിക്കണം. ബോട്ടിന്റെ എഞ്ചിന്‍ അഞ്ച് വര്‍ഷത്തില്‍ താഴെ പഴക്കമുള്ളതായിരിക്കണം. വെസ്സല്‍ ട്രാക്കിംഗ് സംവിധാനമുള്ളതും നാവിക് ഉപകരണം ഘടിപ്പിച്ചിട്ടുള്ളതും സാറ്റലൈറ്റ്‌ഫോണ്‍ ലഭ്യമായിട്ടുള്ളതും അവര്‍ലി മീറ്റർ ഘടിപ്പിച്ചതുമായ ബോട്ടുകള്‍ക്ക് മുന്‍ഗണന നല്‍കും.

ക്വട്ടേഷനുകള്‍ മെയ് 15ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് മുമ്പ് വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷന്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0471-2481118, 2480335, 9496007035

date