Post Category
അപേക്ഷ ക്ഷണിച്ചു
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കിലെ ഐ.എ.എസ് അക്കാദമിയില്‍ 2026-2027 അദ്ധ്യയന വര്‍ഷത്തെ സിവില്‍ സര്‍വ്വീസ് പ്രവേശനത്തിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ അംഗത്വമുള്ള തൊഴിലാളികളുടെ ആശ്രിതര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷകര്‍ ബിരുദദാരികളോ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളോ ആയിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ക്ഷേമനിധി അംഗങ്ങളുടെ ആശ്രിതര്‍ക്ക് 50% സബ്‌സിഡി നിരക്കില്‍ പരിശീലനം ലഭിക്കുന്നതാണ്. ക്ലാസ്സുകള്‍ ജൂണ്‍ ആദ്യവാരം ആരംഭിക്കും.
താത്പര്യമുള്ളവര്‍ www.kile.kerala.gov.in/kileiasacademy എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍: 8075768537, 0471-2479966.
date
- Log in to post comments