Skip to main content

അക്ഷയ സംരംഭക തിരഞ്ഞെടുപ്പ്: പരീക്ഷ മേയ് 17-ന്

 ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളിലേക്ക് പുതിയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിനുള്ള ഒ.എം.ആർ പരീക്ഷ മേയ് 17-ന് നടക്കും. അപേക്ഷകരുടെ ആദ്യഘട്ട പരിശോധനയ്ക്ക് ശേഷം നിശ്ചിത യോഗ്യത നേടിയവർക്കാണ്  പരീക്ഷ എഴുതാൻ അവസരം ലഭിക്കുക.  വിജയികൾക്ക്  ഇന്റർവ്യൂ നടത്തിയായിരിക്കും അന്തിമ തിരഞ്ഞെടുപ്പ് പൂർത്തിയാക്കുന്നത്.  

അർഹരായ അപേക്ഷകർക്ക് എൽ.ബി.എസിന്റെ https://lbsedp.lbscentre.in/akshaya26/ എന്ന പോർട്ടൽ വഴി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് എൽ.ബി.എസ് (0471-2560311, 312) ഓഫീസുമായോ അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസുമായോ (0471-2334070, 080) ബന്ധപ്പെടാവുന്നതാണ്.

date