Skip to main content

ഹോസ്റ്റൽ ജീവനക്കാരുടെ ഒഴിവ്: മെയ് 12-ന് അഭിമുഖം

മൂവാറ്റുപുഴ ട്രൈബൽ ഡവലപ്മെന്റ്റ് ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന  പ്രീമെട്രിക് / പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെ വിവിധ തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വാർഡൻ, വാച്ച്‌മാൻ/കുക്ക്/എഫ്.ടി.എസ് എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്. അഭിമുഖം മെയ് 12-ന് രാവിലെ 11 ന് മുവാറ്റുപുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിൽ  നടക്കും. എറണാകുളം ജില്ലയിൽ സ്ഥിരതാമസക്കാരായ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രമാണ് അവസരം. പ്രായപരിധി 2026 ജനുവരി ഒന്നിന്  45 വയസ്സ് കവിയരുത്. താല്പര്യമുള്ളവർ വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോൺ - 0485-2970337. 

date