Skip to main content

മെഡിക്കൽ കോളേജിൽ സയന്റിസ്റ്റ് ഒഴിവ്; മെയ് 20-ന് അഭിമുഖം

മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള വി.ആർ.ഡി.എൽ  ലാബിലേക്ക് സയന്റിസ്റ്റ് ബി (നോൺ മെഡിക്കൽ) തസ്തികയിൽ കരാർ നിയമനം നടത്തുന്നു. ഒരു വർഷത്തേക്കാണ് നിയമനം. പ്രതിമാസ വേതനം 56,000 രൂപ. 45 വയസ്സാണ് പ്രായപരിധി.

ബയോടെക്നോളജി ബി.ടെക് ബിരുദവും രണ്ട് വർഷത്തെ ഗവേഷണ പരിചയവും ഉള്ളവർക്കോ അല്ലെങ്കിൽ മെഡിക്കൽ മൈക്രോബയോളജി, മോളിക്കുലാർ ബയോളജി, ബയോടെക്നോളജി എന്നീ വിഷയങ്ങളിൽ ഒന്നാം ക്ലാസ് മാസ്റ്റർ ബിരുദം ഉള്ളവർക്കോ അപേക്ഷിക്കാം. പി.എച്ച്.ഡി (Ph.D) ഉള്ളവർക്കും മുൻഗണന ലഭിക്കും. കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, ഡാറ്റാ മാനേജ്‌മെന്റ് എന്നിവയിലുള്ള അറിവ് അധിക യോഗ്യതയായി പരിഗണിക്കും.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 20-ന്  രാവിലെ 10:30-ന്  നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. എസ്.എസ്.എൽ.സി, വിദ്യാഭ്യാസ യോഗ്യതകൾ തെളിയിക്കുന്ന മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസ്സലും പകർപ്പുകളും ആവശ്യമാണ്. ഉദ്യോഗാർത്ഥികളുടെ എണ്ണം കൂടുതലാണെങ്കിൽ പ്രാഥമിക എഴുത്തുപരീക്ഷ ഉണ്ടായിരിക്കും. ഫോൺ : 0484-2754000.

date