Skip to main content

സ്‌കൂള്‍ ബസുകളുടെ ഫിറ്റ്‌നസ് പരിശോധന മേയ് 13ന്

പുതിയ അധ്യയന വര്‍ഷാരംഭത്തോടനുബന്ധിച്ച് വിദ്യാര്‍ഥികളുടെ സൂരക്ഷ ഉറപ്പാക്കുന്നതിന് ആലപ്പുഴ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്‌കൂള്‍ ബസുകളുടെ ഫിറ്റ്‌നസ് പരിശോധന മേയ് 13ന് രാവിലെ 8 മണി മുതല്‍ ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ നടക്കും. സ്‌കൂള്‍ അധികാരികള്‍ വാഹനങ്ങള്‍ പരിശോധനക്ക് വിധേയമാക്കി അധ്യയനവര്‍ഷത്തിലേക്ക് വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് അനുമതി നേടേണ്ടതാണ്. അനുമതി ഇല്ലാത്ത വാഹനങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്നതല്ലെന്ന് ആര്‍.ടി.ഒ അറിയിച്ചു.

date