വാക്ക് ഇൻ ഇന്റർവ്യൂ
ഭൂവിനിയോഗ വകുപ്പിന്റെ ബേസ്‌ലൈൻ സർവേ ഓഫ് ഏരിയ അണ്ടർ കാഷ്യു പദ്ധതിയുടെ ഭാഗമായി കണ്ണൂർ, തൃശൂർ, കൊല്ലം ജില്ലകളിൽ ഫീൽഡ് സർവേ നടത്തുന്നതിനായി കരാർ നിയമനത്തിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. പ്രോജക്ട് സയന്റിസ്റ്റ് (ജിയോളജി) (3), പ്രോജക്ട് സയന്റിസ്റ്റ് (ജിയോ ഇൻഫർമാറ്റിക്സ്) (3), കൃഷി അസിസ്റ്റന്റ് (18) തസ്തികകളിലാണ് നിയമനം. പ്രോജക്ട് സയന്റിസ്റ്റ് (ജിയോ ഇൻഫർമാറ്റിക്സ്), കൃഷി അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് മെയ് 18നും പ്രോജക്ട് സയന്റിസ്റ്റ് (ജിയോളജി) തസ്തികയിൽ 19 നും രാവിലെ 9.30 ന് തിരുവനന്തപുരം വികാസ് ഭവനിലുള്ള ഭൂവിനിയോഗ വകുപ്പ് കാര്യാലയത്തിൽ വച്ച് അഭിമുഖം നടക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2302231, 0471 2307830.
പി.എൻ.എക്‌സ്. 1425/2026
- Log in to post comments