നവകേരള നിര്‍മാണം ജില്ലാതല ഉദ്ഘാടനം ഇന്ന് (28ന്)
സംസ്ഥാന സര്‍ക്കാരിന്റെ നവകേരള നിര്‍മാണം ജില്ലാതല ഉദ്ഘാടനം ഇന്ന് (28ന്) സീതത്തോട് മാര്‍ക്കറ്റ് ജംഗ്ഷനില്‍ വ്യവസായ, കായിക വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ നിര്‍വഹിക്കും. ജില്ലയില്‍ പ്രളയത്തില്‍ ഏകദേശം 700 വീടുകള്‍ പൂര്‍ണമായും 17000 വീടുകള്‍ ഭാഗികമായും നഷ്ടപ്പെട്ടു. കൂടാതെ കൃഷിനാശം ഉണ്ടായവരും ജീവനോപാധികള്‍ നഷ്ടപ്പെട്ട് ദുരിതമനുഭവിച്ചവരും ഏറെയാണ്. ഇവര്‍ക്ക് പ്രതീക്ഷയുടെ പുതുവെളിച്ചം പകരുന്നതാണ് സര്‍ക്കാരിന്റെ നവകേരള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. ദുരന്തം അനുഭവിച്ചവര്‍ക്ക് സമാശ്വാസധനമായി ആദ്യഘട്ടത്തില്‍ 10000 രൂപവീതം 51808 പേര്‍ക്ക് നല്‍കി. രണ്ടാം ഘട്ടമായി നവകേരള നിര്‍മാണ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. വീടുകളുടെ നിര്‍മാണം ഈ മാസം തുടക്കംകുറിച്ച് 2019 മെയ് അവസാനത്തോടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് താക്കോല്‍ദാനം നിര്‍വഹിക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്രളയബാധിതരുടെ കുട്ടികളുടെ മാനസിക-സാമൂഹിക ഉന്നമനത്തിനുള്ള ജില്ലാതല പരിപാടികളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.
വികെഎല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ വര്‍ഗീസ് കുര്യനെ ചടങ്ങില്‍ ആദരിക്കും. കോന്നി എംഎല്‍എ അഡ്വ. അടൂര്‍ പ്രകാശിന്റെ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ആന്റോ ആന്റണി എംപി, എംഎല്‍എമാരായ മാത്യു ടി. തോമസ്, രാജു എബ്രഹാം, വീണാ ജോര്‍ജ്, ചിറ്റയം ഗോപകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി, ജില്ലാ പഞ്ചായത്തംഗം പി.വി വര്‍ഗീസ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ മധു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഓമന ശ്രീധരന്‍, ജേക്കബ് വളയംപള്ളില്‍, ഷാനു സലിം, സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖ സുരേഷ്, വൈസ്പ്രസിഡന്റ നന്ദകുമാര്‍, ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രവികലാ എബി, വൈസ്പ്രസിഡന്റ് രാജു വട്ടമല, ഡെപ്യൂട്ടി കളക്ടര്‍(ഡിഎം) എസ്. ശിവപ്രസാദ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി.എന്‍ അബൂബക്കര്‍ സിദ്ദിഖ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ.ഒ അബീന്‍, എല്‍എസ്ജിഡി എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ എം.എസ് ലത, പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ എസ്. സുധ, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി.ആര്‍ പ്രമോദ്, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments