Skip to main content

ജില്ലാതല അറിയിപ്പ്

പഠനകിറ്റിന് അപേക്ഷ ക്ഷണിച്ചു 

കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ 2026-27 അധ്യയന വർഷം ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പഠനകിറ്റ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ബന്ധപ്പെട്ട രേഖകൾ സഹിതം മെയ് 15 നകം ജില്ലാ ക്ഷേമനിധി ഓഫീസിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0497 2705182.

ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രോണിക്സ് ആൻഡ് എഞ്ചിനീയറിംഗ് വകുപ്പിലെ ഐ.ഒ.ടി വൈദ്യതീകരിക്കുന്നതിന് മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഗവ. എഞ്ചിനീയറിംഗ് കോളേജ് വെബ്സൈറ്റ് (www.gcek.ac.in) സന്ദർശിക്കുകയോ 0497 2780226 എന്ന നമ്പറിൽ ബന്ധപ്പെടുകയോ വേണം. ക്വട്ടേഷൻ സമർപ്പിക്കേണ്ട അവസാന തീയ്യതി മെയ് 19 ഉച്ച 12:30.

യുജിസി നെറ്റ് പരീക്ഷ പരിശീലനം 

യുജിസി 2026 ജൂണിൽ നടത്താൻ നിശ്ചയിച്ച നെറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ മാനവിക വിഷയങ്ങളിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജനറൽ പേപ്പറിന് വേണ്ടി ആരംഭിക്കുന്ന 10 ദിവസത്തെ പരിശീലനത്തിലേക്ക് ആദ്യം രജിസ്റ്റർ ചെയ്യുന്ന 35 പേർക്കാണ് പ്രവേശനം.
കണ്ണൂർ യൂണിവേഴ്സിറ്റിയുടെ താവക്കര ആസ്ഥാന മന്ദിരത്തിൽ പ്രവർത്തിക്കുന്ന എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.
ഫോൺ: 0497 2703130.

date