Skip to main content

*സിവിൽ സർവീസ് പരിശീലനം*

കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ ആശ്രിതർക്ക് 50 ശതമാനം ഫീസിളവോടെ സിവിൽ സർവീസ് പരിശീലനം നൽകുന്നു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്മെന്റ് സംഘടിപ്പിക്കുന്ന പരിശീലനത്തിൽ ബിരുദധാരികൾക്കും അവസാന വർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. ക്ഷേമനിധി ബോർഡിൽ നിന്നുള്ള ആശ്രിത സർട്ടിഫിക്കറ്റ് സഹിതം www.kile.kerala.gov.in/kileiasacademy എന്ന വെബ്‍സൈറ്റ് വഴി അപേക്ഷ നൽകണം. ഫോൺ: 0471 2479966, 8075768537

date