Post Category
മൈ ഭാരത് വളണ്ടിയർ പരിശീലനം ആരംഭിച്ചു
ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന യുവ ആപ്ദ മിത്ര സ്കീം (വൈ എ എം എസ്) – മൈ ഭാരത് വളണ്ടിയർ പരിശീലന പരിപാടിക്ക് ജില്ലയിൽ തുടക്കം കുറിച്ചു. ജില്ലാ കളക്ടറും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സണുമായ ജി പ്രിയങ്ക ഉദ്ഘാടനം ചെയ്തു.
യുവ വളണ്ടിയർമാരെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കും അടിയന്തര പ്രതികരണ പ്രവർത്തനങ്ങൾക്കും സജ്ജരാക്കുക എന്നതാണ് മെയ് 18 വരെ നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയുടെ ലക്ഷ്യം.
date
- Log in to post comments