Post Category
സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിക്കുന്നു
പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസുകളുടെ വിചാരണയ്ക്കായി ആലപ്പുഴ ഡിസ്ട്രിക്ട് സെന്ററില്‍ സംസ്ഥാനം മുഴുവന്‍ അധികാര പരിധിയായി ബഡ്സ് ആക്ട് പ്രകാരം രൂപീകൃതമായ സ്പെഷ്യല്‍ കോടതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മാസവേതനം 70,000 (എഴുപതിനായിരം) രൂപയായിരിക്കും. താൽപര്യമുള്ളവർ വിലാസം, ജനന തിയതി എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രം, എൻറോൾമെന്റ് സാക്ഷ്യപത്രം, വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന രേഖകള്‍, ബാർ കൌൺസിൽ സാക്ഷ്യപത്രം എന്നിവ സഹിതമുള്ള അപേക്ഷ മേയ് 30ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ആലപ്പുഴ കളക്ടറേറ്റില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0477-2251676, 2252580.
date
- Log in to post comments