Skip to main content

സീനിയർ റസിഡന്റ് ഡോക്ടർ നിയമനം

തിരുവനന്തപുരം സർക്കാർ ദന്തൽ കോളജിലെ പബ്ലിക് ഹെൽത്ത് ദന്തിസ്ട്രി വിഭാഗത്തിലേക്ക് ഒരു സീനിയർ റസിഡന്റ് ഡോക്ടറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. പബ്ലിക് ഹെൽത്ത് ദന്തിസ്ട്രി വിഭാഗത്തിൽ എം.ഡി.എസും ഡെന്റൽ കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. പ്രായപരിധി: 18-40. പ്രതിമാസ വേതനം 73,500 രൂപ. ഉദ്യോഗാർഥികളുടെ വയസ്, യോഗ്യത, തിരിച്ചറിയൽ, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസൽ പകർപ്പുകൾ സഹിതം പ്രിൻസിപ്പലിന്റെ ഓഫീസിൽ മേയ് 28 രാവിലെ 11ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഉദ്യോഗാർഥികൾ ഹാജരാകണം. നിയമന കാലാവധി ഒരു വർഷത്തേക്കോ അഥവാ സി.ബി.എസ്. സീനിയർ റസിഡന്റിനെ നിയമിക്കുന്നത് വരെയോ ഇതിലേതാണ് ആദ്യം വരുന്നത് അതുവരെ മാത്രമായി നിയമനം നിജപ്പെടുത്തിയിട്ടുണ്ട്.

പി.എൻ.എക്‌സ്. 1462/2026

date