Skip to main content

അപേക്ഷ ക്ഷണിച്ചു

ഏജന്‍സി ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അക്വാകള്‍ച്ചര്‍ കേരളയുടെ ഓടയം ഹാച്ചറിയിലേക്ക് ജനറേറ്റര്‍, വാട്ടര്‍ പമ്പ്, എയറേറ്റര്‍ മുതലായ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സ്‌കില്‍ഡ് ലേബറിനെ താത്ക്കാലികമായി നിയമിക്കുന്നു.

ഐടിഐ ഇലക്ട്രിക്കല്‍ ട്രേഡില്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്ലംബിംഗ് ജോലികളിലെ മുന്‍പരിചയം അഭികാര്യം.

മെയ് 19ന് രാവിലെ 10.30ന് അഡാക്കിന്റെ വര്‍ക്കല, ഓടയം ഹാച്ചറിയില്‍ അഭിമുഖം നടക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് എത്തണം. ഫോണ്‍: 9400699410, 7907047852

date