Skip to main content

അസിസ്റ്റന്റ് പ്രൊഫസർ (ഇൻ്റീരിയർ ഡിസൈനിങ്ങ് ആൻ്റ് ഫർണിഷിങ്ങ്) നിയമനം

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻ്റ്ലൂം ടെക്നോളജി-കണ്ണൂരിന് കീഴിലുള്ള കോസ്റ്റ്യൂം ആൻ്റ് ഫാഷൻ ഡിസൈനിങ്ങ് കോളേജിൽ, അസിസ്റ്റൻ്റ് പ്രൊഫസർ (ഇൻ്റീരിയർ ഡിസൈനിങ്ങ് ആൻഡ്  ഫർണിഷിങ്ങ്) തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. എം.ആർക്, യുജിസി നെറ്റ് എന്നിവയാണ്  വിദ്യഭ്യാസ യോഗ്യത.  താത്പര്യമുള്ളവർ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും, ബയോഡാറ്റയും സഹിതം ജൂൺ 26 ന് വൈകുന്നേരം അഞ്ച് മണിക്കു മുമ്പായി എക്‌സിക്യൂട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻ്റ്ലൂം ടെക്നോളജി-കണ്ണൂർ, പി.ഒ.കിഴുന്ന, തോട്ടട, കണ്ണൂർ-7 എന്ന വിലാസത്തിൽ തപാൽ മുഖേനെയോ നേരിട്ടോ അപേക്ഷകൾ സമർപ്പിക്കണം. ഇ-മെയിൽ മുഖേനയുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് 8281574390, 0497 2965390 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടുക.

date