Skip to main content

വിമുക്തി ഡി അഡിക്ഷൻ സെന്ററിലേക്ക് എയർ കൂളറുകൾ നൽകി

ചാലക്കുടി ഗവ. താലൂക്ക് ആശുപത്രിയിലെ വിമുക്തി ഡി അഡിക്ഷൻ സെന്ററിലേക്ക് എയർ കൂളറുകൾ സംഭാവനയായി നൽകി. കേരള എക്സൈസ് ഡ്രൈവേഴ്സ് അസോസിയേഷൻ രണ്ടും കൊടകര സഹൃദയ കോളേജ്, തൃശൂർ അഗ്രോഫിൻ പ്രൊഡ്യൂസേഴ്സ് കമ്പനി ഓരോന്ന് വീതവുമാണ് കൂളറുകൾ നൽകിയത്. 

 

കേരള എക്സൈസ് ഡ്രൈവേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ മനാഫ്, സഹൃദയ കോളേജ് ഫിനാൻസ് ഓഫീസർ ഫാദർ സിബിൻ വാഴപ്പിള്ളി, അഗ്രോഫിൻ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ഡയറക്ടർ മെൽവിൻ ചിറമ്മേൽ എന്നിവർ ചേർന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സി.കെ സജികുമാർ, താലൂക്ക്‌ ആശുപത്രി സുപ്രണ്ട് ഡോ. എം.എ മിനി മോൾ എന്നിവർക്ക് എയർ കൂളറുകൾ കൈമാറി. 

 

ചടങ്ങിൽ അസി. എക്സൈസ് കമ്മീഷണർ വിനീത് രവി, ഇരിഞ്ഞാലക്കുട എക്സൈസ് ഇൻസ്‌പെക്ടർ നീനു മാത്യു, സഹൃദയ കോളേജ് സോഷ്യൽ വർക്ക് വിഭാഗം മേധാവി ആൽബിയ മേരി ജോർജ്ജ് എന്നിവർ സംസാരിച്ചു.

 

date