*ജില്ലാ പദ്ധതി പ്രകാശനം ചെയ്തു*
ജില്ലയുടെ ഓരോ വികസന മേഖലകളുടെയും നിലവിലെ അവസ്ഥയും അടുത്ത അഞ്ച് വർഷത്തേക്കുള്ള കാഴ്ചപ്പാടും വ്യക്തമാക്കുന്ന ജില്ലാ പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ പ്രകാശനം ചെയ്തു. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഏറ്റെടുക്കേണ്ട പ്രോജക്റ്റുകൾ, ജില്ലയുടെ വികസന വിടവുകൾ നികത്തുന്നതിനായി സംസ്ഥാന സർക്കാരിൽ നിന്ന് ലഭിക്കേണ്ട സഹായങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ വ്യക്തമാക്കുന്ന സമഗ്രമായ രേഖയാണിത്. ജില്ലാ ഉദ്യോഗസ്ഥരും ഡി.പി.സി അംഗങ്ങളും ഒന്നര വർഷത്തോളം പ്രവർത്തിച്ചതിന്റെ ഫലമായാണ് ജില്ലാ പദ്ധതി തയ്യാറാക്കാനായതെന്ന് ജില്ലാ പ്ലാനിങ് ഓഫീസർ എം പ്രസാദൻ പറഞ്ഞു. തദ്ദേശസ്ഥാപന അധ്യക്ഷൻമാർക്ക് ജില്ലാ പദ്ധതി കൈമാറി. ജില്ലാ പദ്ധതി പ്രകാശനം ചെയ്തു*
ജില്ലയുടെ ഓരോ വികസന മേഖലകളുടെയും നിലവിലെ അവസ്ഥയും അടുത്ത അഞ്ച് വർഷത്തേക്കുള്ള കാഴ്ചപ്പാടും വ്യക്തമാക്കുന്ന ജില്ലാ പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ പ്രകാശനം ചെയ്തു. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഏറ്റെടുക്കേണ്ട പ്രോജക്റ്റുകൾ, ജില്ലയുടെ വികസന വിടവുകൾ നികത്തുന്നതിനായി സംസ്ഥാന സർക്കാരിൽ നിന്ന് ലഭിക്കേണ്ട സഹായങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ വ്യക്തമാക്കുന്ന സമഗ്രമായ രേഖയാണിത്. ജില്ലാ ഉദ്യോഗസ്ഥരും ഡി.പി.സി അംഗങ്ങളും ഒന്നര വർഷത്തോളം പ്രവർത്തിച്ചതിന്റെ ഫലമായാണ് ജില്ലാ പദ്ധതി തയ്യാറാക്കാനായതെന്ന് ജില്ലാ പ്ലാനിങ് ഓഫീസർ എം പ്രസാദൻ പറഞ്ഞു. തദ്ദേശസ്ഥാപന അധ്യക്ഷൻമാർക്ക് ജില്ലാ പദ്ധതി കൈമാറി.
ജില്ലാ കലക്ടറേറ്റ് ആസൂത്രണ ഭവൻ എപിജെ ഹാളിൽ ചേർന്ന യോഗത്തിൽ നഗരസഭാ-ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അധ്യക്ഷൻമാർ, സെക്രട്ടറിമാർ, വകുപ്പ്തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments