Skip to main content
നഴ്‌സസ്  വാരാഘോഷ ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി  കോന്നി പ്രിയദര്‍ശനി ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുന്നു

നഴ്‌സസ് വാരാഘോഷത്തിന് തുടക്കം

ആരോഗ്യവകുപ്പ്, സര്‍ക്കാര്‍ - സ്വകാര്യ നഴ്‌സിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നഴ്‌സസ്  വാരാഘോഷത്തിന് ജില്ലയില്‍ തുടക്കം. ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി  കോന്നി പ്രിയദര്‍ശനി ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു.  ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. കെ ജീവന്‍  അധ്യക്ഷനായി.  ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എസ് ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഫ്േളാറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമായ മെയ് 12നാണ് ലോക നഴ്‌സസ്  ദിനം. ചുട്ടിപ്പാറ  നഴ്‌സിംഗ്  സ്‌കൂള്‍ അധ്യാപിക ലിഡാ രാജന്‍ തര്യന്‍ തീം അവതരപ്പിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.എസ് സേതുലക്ഷ്മി, കോന്നി താലൂക്ക് ആശുപത്രി റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സ്വാബിര്‍ എ സമദ്, ജില്ലാ നഴ്‌സിംഗ് ഓഫീസര്‍ ഇന്‍ചാര്‍ജ് ലാലി തോമസ് , കോന്നി മെഡിക്കല്‍ കോളജ് ഡെപ്യൂട്ടി നഴ്‌സിംഗ് സൂപ്രണ്ട് ആശ ഗോപി, കോഴഞ്ചേരി ജില്ലാ ആശുപത്രി ഡെപ്യൂട്ടി നഴ്‌സിംഗ് സൂപ്രണ്ട് കെ മിനിമോള്‍ എന്നിവര്‍ പങ്കെടുത്തു. 

date