Skip to main content

സാമൂഹ്യനീതി വകുപ്പില്‍ കരാര്‍ നിയമനം

സാമൂഹ്യനീതി വകുപ്പിന് കീഴില്‍ ആറാട്ടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വയോജന മന്ദിരത്തിലേക്ക് ജീവനക്കാരെ നിയമിക്കുന്നു. സോഷ്യല്‍ വര്‍ക്കര്‍ ( ഒരു ഒഴിവ്), കുക്ക് ( ഒരു ഒഴിവ്) എന്നീ തസ്തികകളില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. സോഷ്യല്‍ വര്‍ക്കര്‍ തസ്തികയില്‍ 3 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും എം.എസ്.ഡബ്‌ള്യു യോഗ്യതയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കുക്ക് തസ്തികയില്‍ എട്ടാം ക്ലാസാണ് യോഗ്യത. പ്രായപരിധി: സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിലേക്ക് 40 വയസ് കവിയരുത്. കുക്ക് 50 വയസ് കവിയരുത്. അഭിമുഖം മെയ് 19 ന് രാവിലെ 10 മണിക്ക് ആറാട്ടുപുഴ സാന്ത്വനതീരം, ഗവ. വൃദ്ധ സദനത്തിൽ (പാലിയേറ്റീവ്) നടക്കും. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം. ഫോണ്‍: 0479-2430080.

date