Skip to main content

പാരാവെറ്റ് നിയമനം

മൃഗസംരക്ഷണവകുപ്പിന്റെ ദേവികുളം ബ്ലോക്കുകളിലേക്ക് പാരാവെറ്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. വി എച്ച് എസ് ഇ-ലൈവ്സ്റ്റോക്ക്/ ഡയറി/ പൗള്‍ട്രി മാനേജ്മെന്റ് കോഴ്സ് പാസായിരിക്കുന്നതോടൊപ്പം കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റിയില്‍ നിന്നും ലഭിച്ച ആറ് മാസത്തെ വെറ്ററിനറി ലബോറട്ടറി ടെക്നിക്ക്സ്-ഫാര്‍മസി-നഴ്സിങ് സ്റ്റൈപന്റിയറി ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് കിട്ടിയവരും ആയിരിക്കണം അപേക്ഷകര്‍. ഈ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ വി എച്ച് എസ് ഇ ലൈവ്സ്റ്റോക്ക്/ ഡയറി/ പൗള്‍ട്രി മാനേജ്മെന്റ് കോഴ്സ് പാസായവരോ അല്ലെങ്കില്‍ വി എച്ച് എസ് ഇ നാഷണല്‍ സ്‌കില്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിം വര്‍ക്ക് (എന്‍. എസ്. ക്യു. എഫ്) അടിസ്ഥാനമായി ഡയറി ഫാര്‍മര്‍ എന്റര്‍പ്രണര്‍ (ഡി. എഫ്. ഇ)/ സ്മോള്‍ പൗള്‍ട്രി ഫാര്‍മര്‍ എന്റര്‍പ്രണര്‍ (എസ്. പി. എഫ്) എന്നിവയില്‍ ഏതെങ്കിലും കോഴ്സ് പാസായിട്ടുള്ളവരെയും പരിഗണിക്കും. പാരാവെറ്റ് തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് എല്‍ എം വി ഡ്രൈവിംഗ് ലൈസന്‍സും ഉണ്ടായിരിക്കണം. മെയ് 15 ന് രാവിലെ 11 മണിക്ക് ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തൊടുപുഴ മങ്ങാട്ടുകവലയിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.

date