Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി എട്ടിനം ടെണ്ടറുകള്‍ ക്ഷണിച്ചു. ക്യാന്റീന്‍,ജനറല്‍ സ്റ്റോര്‍ ഏറ്റെടുത്തു നടത്തുക,ലാബ് കെമിക്കല്‍സ്,മെഡിക്കല്‍ ഓക്സിജന്‍ വിതരണം ചെയ്യുക,ലാബ് ടെസ്റ്റുകള്‍ ചെയ്തു നല്‍കുക,എക്സ് റേ ഫിലിം വിതരണം ചെയ്യുക,ആശുപത്രിയിലെ വിവിധതരം തുണിത്തരങ്ങള്‍ അലക്കി വൃത്തിയാക്കി തരുക,സി.റ്റി സ്‌കാനിംഗുകള്‍ ചെയ്തു തരിക തുടങ്ങിയ ഇനങ്ങളിലേക്കാണ് ടെണ്ടര്‍. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി മെയ് 28,രാവിലെ 10.30. അന്നേദിവസം 11.30  ന് ടെണ്ടര്‍ തുറക്കും. ടെണ്ടര്‍ ഫോം മെയ് 26 ഉച്ചകഴിഞ്ഞ് 1 മണി വരെ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: സൂപ്രണ്ടിന്റെ കാര്യാലയം,താലൂക്ക് ആശുപത്രി നെടുംങ്കണ്ടം, പിന്‍:685553, ഫോണ്‍:04868 232650
 

date