Skip to main content

ഉപന്യാസ രചനാ മത്സരം

അന്താരാഷ്ട്ര മ്യൂസിയം ദിനാചരണത്തോടനുബന്ധിച്ച് കേരള നിയമസഭാ മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾകോളേജ് വിദ്യാർത്ഥികൾക്കായി സംസ്ഥാന തലത്തിൽ ഓൺലൈനായി ഉപന്യാസ രചനാ മത്സരം സംഘടിപ്പിക്കുന്നു. സ്‌കൂൾ തലത്തിൽ 'വിദ്യാഭ്യാസ രംഗത്ത് മ്യൂസിയങ്ങളുടെ സ്വാധീനംഎന്ന വിഷയത്തിലും കോളേജ് തലത്തിൽ 'വിഭജിത ലോകത്തെ ഒന്നിപ്പിക്കുന്ന മ്യൂസിയങ്ങൾഎന്ന വിഷയത്തിലുമാണ് മത്സരം. A4 പേപ്പറിൽ ടെപ്പ് ചെയ്ത് 1500 വാക്കിൽ കവിയാത്ത ഉപന്യാസം സ്‌കൂൾ/കോളേജ്, ഹെഡ്മാസ്റ്റർ/ പ്രിൻസിപ്പൽമാരുടെ ആമുഖ കത്തോടുകൂടി museum@niyamasabha.nic.in എന്ന ഇ-മെയിൽ വിലാസത്തിൽ മേയ് 23ന് മുമ്പായി മത്സരാർത്ഥികൾ ലഭ്യമാക്കണം. ഉപന്യാസ രചനാ മത്സരത്തിൽ വിജയികളാകുന്ന ഒന്ന്രണ്ട്മൂന്ന് സ്ഥാനക്കാർക്ക് (ഇരു വിഭാഗത്തിലുമുള്ള) യഥാക്രമം 500030002000 രൂപ വീതം ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകും. വിശദവിവരങ്ങൾക്ക്www.niyamasabha.org.

പി.എൻ.എക്‌സ്. 1478/2026

date