Post Category
സാക്ഷരതാ തുല്യതാ കോഴ്സുകളിലേക്ക് അപേക്ഷിക്കാം
സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ നാലാം തരം, ഏഴാം തരം തുല്യതാ കോഴ്സുകളിലേക്ക് മെയ് 25 വരെ അപേക്ഷിക്കാം.
നാലാം തരം വിജയിക്കുന്നവർക്ക് ഏഴാം തരത്തിലും ഏഴാം തരം തുല്യത കോഴ്സ് പാസാകുന്നവർക്ക് പത്താംതരം തുല്യതാ കോഴ്സിലും തുടർപഠനം നടത്താനാകും.
അപേക്ഷിക്കുന്നതിനും കൂടുതൽ വിവരങ്ങളും www.literacymissionkerala.org എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ തൃശൂർ ജില്ലാ പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷൻ ഓഫീസിലോ തദ്ദേശ സ്ഥാപനങ്ങളിലെ പ്രേരക്മാർ മുഖേനയോ ലഭ്യമാണ്. ഫോൺ നമ്പർ-0487 2365024,9496877913, 7558941039
date
- Log in to post comments