Post Category
കാര്‍/ജീപ്പ് വാടകയ്ക്ക് നല്കുവാന് ടെന്‍ഡര്‍ ക്ഷണിച്ചു
ആലപ്പുഴ ജില്ലാ സാമൂഹ്യനീതി വകുപ്പിന് കീഴില്‍ വയോജനങ്ങള്‍ക്കായുള്ള ദ്രുത കര്‍മ്മ സേന (റാപ്പിഡ് റെസ്പോണ്‍സ് ടീം) പദ്ധതിയുടെ ഭാഗമായി നിയമിച്ചിട്ടുള്ള ഫീല്‍ഡ് റെസ്പോണ്‍സ് ഓഫീസര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി 2026 ജൂലൈ ഒന്ന് മുതല്‍ 2027 മാര്‍ച്ച് 31 വരെ ഒമ്പത് മാസകാലയളവിലേയ്ക്ക് ടാക്സി പെര്‍മിറ്റുളള കാര്‍/ജീപ്പ് വാടകയ്ക്ക് നല്കുവാന് സന്നദ്ധരായ വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും മുദ്രവെച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാനതീയതി മേയ് 28 ഉച്ചയ്ക്ക് 2.30 മണിവരെ. ടെന്‍ഡറുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ആലപ്പുഴ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നിന്നും അറിയാവുന്നതാണ്. ഫോണ്‍: 0477 - 2253870.
date
- Log in to post comments