Skip to main content

ലോക എയ്ഡ്‌സ് ദിനാചരണം

ജില്ലാ പഞ്ചായത്ത് സുരക്ഷാ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ ലോക എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ച് 'എന്റെ ആരോഗ്യം എന്റെ അവകാശം' പ്രമേയം ആസ്പദമാക്കി  ബോധവല്‍ക്കരണ റാലി നടത്തി.  പി. ഉബൈദുള്ള എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍  അധ്യക്ഷത വഹിച്ചു.
ജില്ലയിലെ വിവിധ സ്ഥാപനങ്ങള്‍ റാലിയില്‍ പങ്കെടുത്തു. റാലിയില്‍ ജെന്റ് ജമാസ് ഹയര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മലപ്പുറം ഒന്നാം സ്ഥാനവും മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ സ്‌കൗട്ട്‌സ് ആന്‍ഡ് ഗെയ്ഡ്‌സ് രണ്ടാം സ്ഥാനവും  മലപ്പുറം എഡ്യുകെയര്‍ ഡെന്റല്‍ കോളേജും മഞ്ചേരി നേഴ്‌സിങ് സ്‌കൂളും മൂന്നാം സ്ഥാനവും നേടി.
സ്‌ക്രിറ്റ് മത്സരത്തില്‍ എം.ഇ.എസ് നേഴ്‌സിങ് കോളേജ് പെരിന്തല്‍മണ്ണ ഒന്നാം സ്ഥാനവും കെ.പി.എം നേഴ്‌സിങ് സ്‌കൂള്‍ രണ്ടാം സ്ഥാനവും മഞ്ചേരി നേഴ്‌സിങ് സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി.  രാജീവ് മെന്‍മണ്ടയുടെ മാജിക് ഷോയും നടന്നു.

 

date