*സിവിൽ സർവീസ് പരിശീലനം*
പട്ടികജാതി വിഭാഗത്തിലുള്ളവർക്ക് സിവിൽ സർവീസ് പരിശീലനം നൽകുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. പട്ടികജാതി വകുപ്പിന് കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സിവിൽ സർവീസ് എക്സാമിനേഷൻ ട്രെയിനിങ് സൊസൈറ്റി മുഖേന നടപ്പാക്കുന്ന ലക്ഷ്യ സ്കോളർഷിപ്പ് പദ്ധതിയിലേക്കും കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ കീഴിൽ നടക്കുന്ന പരിശീലന പദ്ധതിയിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. അംഗീകൃത സർവകലാശാലാ ബിരുദമാണ് യോഗ്യത. അവസാനവർഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. മെഡിക്കൽ, എഞ്ചിനീയറിങ്, പ്രൊഫഷണൽ കോഴ്സുകളിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവർക്കും മറ്റ് വിഷയങ്ങളിൽ ഉയർന്ന മാർക്കോടെയുള്ള യോഗ്യത നേടിയവർക്കും മുൻഗണന ലഭിക്കും. 20 മുതൽ 36 വയസ് വരെയാണ് പ്രായപരിധി. താത്പര്യമുള്ളവർ മെയ് 20 വൈകുന്നേരം 5ന് മുമ്പ് www.icsets.org എന്ന വെബ്സൈറ്റ് വഴി അപേക്ഷ നൽകണം. ഫോൺ: 0471 2533272, 8547630004, 9847373627
- Log in to post comments