Skip to main content

അക്ഷയ സംരംഭക പരീക്ഷ മെയ് 17-ന്

ജില്ലയില്‍ ഒഴിവുള്ള 60 പ്രദേശങ്ങളിലേക്ക് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്ന ഒ.എം.ആര്‍. പരീക്ഷ  മേയ് 17ന് നടക്കും.  ആദ്യഘട്ട പരിശോധനയ്ക്ക് ശേഷം നിശ്ചിത യോഗ്യത നേടിയ അപേക്ഷകര്‍ക്കാണ് പരീക്ഷ എഴുതാന്‍ അവസരം. ഒ.എം.ആര്‍. പരീക്ഷയില്‍ യോഗ്യത നേടുന്നവരില്‍ നിന്ന്  അഭിമുഖത്തിലൂടെ  അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കും. യോഗ്യരായ അപേക്ഷകര്‍ക്ക് എല്‍.ബി.എസ് ന്റെ https://lbsedp.lbscentre.in/akshaya26 പോര്‍ട്ടലില്‍  ലോഗിന്‍ ചെയ്ത് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.
ഫോണ്‍ : 0471 2560311 , 0468 2322706.
 

date