അപേക്ഷ ക്ഷണിച്ചു
പെണ്‍കുട്ടികളുടെ പ്രീ -മെട്രിക് ഹോസ്റ്റലിലേക്ക് 2026-27 അധ്യയന വര്‍ഷം യു പി , ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ എടുക്കുന്നതിന് താല്‍കാലിക വ്യവസ്ഥയില്‍ തിരുവല്ല നഗരസഭയില്‍ താമസിക്കുന്ന പ്രവര്‍ത്തി പരിചയമുള്ള ട്യൂഷന്‍ ടീച്ചര്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യു പി വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിന് റ്റി റ്റി സി/ ബിരുദം യോഗ്യതയുള്ളവര്‍ക്ക് അപേഷിക്കാം. നാച്ചുറല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് , ഫിസിക്കല്‍ സയന്‍സ് ,കണക്ക് ,ഇംഗ്ലീഷ് ,ഹിന്ദി വിഷയങ്ങള്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിന് ബിരുദവും, ബി എഡ് / പി ജി യോഗ്യതയുള്ള അധ്യാപകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു . എസ് സി വിഭാഗത്തിലുള്ള അപേക്ഷകര്‍ക്ക് മുന്‍ഗണന. വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ സഹിതം വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ മെയ് 17 ന് വൈകിട്ട് അഞ്ചിനകം തിരുവല്ല പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. ഇ മെയില്‍ -scdothiruvella@gmail.com
ഫോണ്‍ - 8281081890 , 8547630038.
- Log in to post comments