കണ്‍സ്യൂമര്‍ഫെഡ് ; ജില്ലയില്‍ സ്റ്റുഡന്റ്സ് മാര്‍ക്കറ്റ് ആരംഭിച്ചു
കണ്‍സ്യൂമര്‍ഫെഡിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ സ്റ്റുഡന്റ്സ് മാര്‍ക്കറ്റ് ആരംഭിച്ചു. പ്രമുഖ കമ്പനികളുടെ ബാഗ്, കുട, ടിഫിന്‍ ബോക്സ്, വാട്ടര്‍ ബോട്ടില്‍, റെയിന്‍ കോട്ട്, പെന്‍സില്‍ ബോക്സ്, പേന തുടങ്ങിയ പഠനോപകരണങ്ങള്‍, ത്രിവേണി നോട്ട് ബുക്ക്, ഇക്കോ ഫ്രണ്ട്ലി നോട്ട് ബുക്ക്, ഓഫീസ് സ്റ്റേഷനറി ഉല്‍പ്പന്നങ്ങള്‍ എന്നിവ മിതമായ വിലയില്‍ ജില്ലയിലെ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റിലൂടെയും സഹകരണ സംഘം നടത്തുന്ന നീതി സ്റ്റോറിലൂടെയും സ്കൂള്‍ സൊസൈറ്റികളിലൂടെയും പൊതു ജനങ്ങള്‍ക്ക് ലഭിക്കും. നോട്ടു ബുക്കുകള്‍ക്ക് ഓഫറുണ്ട്.
പത്തനംതിട്ട റീജിയണിലെ ജില്ലാതല സ്റ്റുഡന്റ്സ് മാര്‍ക്കറ്റിന്റെയും കോന്നി സിവില്‍ സ്റ്റേഷന് സമീപം കോന്നി ആനക്കൂട് റോഡിലെ കെട്ടിടത്തില്‍ ആരംഭിച്ച പുതിയ ഇ- ത്രിവേണി ബിസിനസ് സെന്ററിന്റെയും ഉദ്ഘാടനം കോന്നി നിയുക്ത എംഎല്‍എ കെ യു ജനീഷ്കുമാര്‍ നിര്‍വഹിച്ചു. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോജി എബ്രഹാം, വാര്‍ഡ് അംഗം സിജി ഷംസ്, കണ്‍സ്യൂമര്‍ഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജി അജയകുമാര്‍, റീജിയണല്‍ മാനേജര്‍ റ്റി.ഡി ജയശ്രീ, ഇന്റേണല്‍ ഓഡിറ്റര്‍ ബിന്ദു.പി നായര്‍, അസിസ്റ്റന്റ് റീജിയണല്‍ മാനേജര്‍ കെ വി ജയന് എന്നിവര്‍ പങ്കെടുത്തു.
- Log in to post comments