Post Category
വെറ്ററിനറി സര്ജന് ഒഴിവ്
മലപ്പുറം ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ സര്‍ജറി യൂണിറ്റിലേക്ക് വെറ്ററിനറി സര്ജന്മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. ബി.വി.എസ്.സി യോഗ്യതയും വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനുമുള്ളവരും ഡബ്ലിയു.വി.എസ്. പോലുള്ള ഏതെങ്കിലും സ്ഥാപനത്തില്‍ നിന്ന് സര്‍ജറിയില്‍ പരിശീലനം നേടിയവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ മെയ് 18ന് രാവിലെ 11ന് പൂര്‍ണമായ ബയോഡേറ്റ, യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവൃത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍-04832734917.
date
- Log in to post comments