Skip to main content

ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷ ജൂലൈ മൂന്ന് മുതല്‍

സാക്ഷരതാമിഷന്‍ അതോറിറ്റി നടത്തുന്ന ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്‌സില്‍ 2025 ജൂലൈയില്‍ ഒന്നാം വര്‍ഷ തുല്യതാപരീക്ഷ എഴുതിയവര്‍ക്കുള്ള രണ്ടാം വര്‍ഷ പരീക്ഷ, ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷ/ തുല്യതാപരീക്ഷയില്‍ പരാജയപ്പെട്ടവരുടെ പരാജയപ്പെട്ട വിഷയങ്ങളുടെ ഒന്നും രണ്ടും വര്‍ഷ സപ്ലിമെന്ററി പരീക്ഷയും പുതുതായി ഒന്നാം വര്‍ഷ രജിസ്‌ട്രേഷന്‍ നടത്തിയ പഠിതാക്കളുടെ ഒന്നാം വര്‍ഷ പരീക്ഷ എന്നിവ ജൂലൈ മൂന്ന് മുതല്‍ 26 വരെ നടക്കും.

ഹയര്‍സെക്കന്‍ഡറി തുല്യത ഒന്നാം വര്‍ഷം, രണ്ടാം വര്‍ഷം രജിസ്റ്റര്‍ ചെയ്ത് ക്ലാസില്‍ ഹാജരായി പഠനം നടത്തി വരുന്ന പഠിതാക്കള്‍ സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ മുഖേന പരീക്ഷാകേന്ദ്രം സൂപ്രണ്ടുമാര്‍ക്ക് നിശ്ചിത ഫീ സഹിതം അപേക്ഷിക്കണം. ഫോണ്‍- 9446630185.

date