Skip to main content

സ്റ്റാഫ് നഴ്‌സ് നിയമനം

പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. പ്ലസ് ടു വിജയത്തിനൊപ്പം ജി.എന്‍.എം അല്ലെങ്കില്‍ ബി.എസ്.സി. നഴ്‌സിങ് പാസായവര്‍ക്കും കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍  ഉള്ളവര്‍ക്കും അപേക്ഷിക്കാം. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന.   പ്രതിമാസം പരമാവധി 20,000 രൂപ വരെയായിരിക്കും വേതനം. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും സഹിതം  മെയ് 21 ന് രാവിലെ 10.30ന് ആശുപത്രി ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍- 0494-2666439.

date