Skip to main content

മേട്രണ്‍ കം റെസിസഡന്റ് ട്യൂട്ടര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ തച്ചിങ്ങനാടത്ത് പ്രവര്‍ത്തിക്കുന്ന ഗവ. പ്രീ-മെട്രിക് ഹോസ്റ്റലില്‍  വിദ്യാര്‍ഥികളുടെ രാത്രികാല പഠന മേല്‍നോട്ട ചുമതലകള്‍ക്കായി  മേട്രണ്‍ കം റെസിസഡന്റ് ട്യൂട്ടര്‍ (എം.സി.ആര്‍.ടി)തസ്തികയിലേക്ക് നിയമനം നടത്തുന്നു. പ്രതിമാസം 12000 രൂപയാണ് ഹോണറേറിയം. ബിരുദവും ബി. എഡും യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പുരുഷ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ മെയ് 20ന് വൈകിട്ട് അഞ്ചിനകം പെരിന്തല്‍മണ്ണ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍ : 8547630139, 9495675595.

date