Post Category
ഗർഭാശയഗള കാൻസർ പ്രതിരോധം സർക്കാർ ആശുപത്രികളിൽ സൗജന്യ എച്ച്.പി.വി വാക്‌സിൻ മെയ് 31 വരെ
ഇന്ത്യയിലെ സ്ത്രീകളെ ബാധിക്കുന്ന കാൻസറുകളിൽ രണ്ടാമത്തെ പ്രധാന കാൻസറായ ഗർഭാശയഗള കാൻസറിനെ പ്രതിരോധിക്കുന്നതിനുള്ള എച്ച്.പി.വി വാക്‌സിനേഷൻ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും സൗജന്യമായി വാക്‌സിൻ നൽകുന്നു. 14 മുതൽ 15 വയസ്സ് വരെ പ്രായമുള്ള എല്ലാ പെൺകുട്ടികളും ഒറ്റ ഡോസ് വാക്സിൻ എടുക്കേണ്ടതാണ്.
2026 ഫെബ്രുവരി 28ന് രാജ്യവ്യാപകമായി ആരംഭിച്ച വാക്‌സിനേഷൻ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിൽ 21,200 ഡോസ് എച്ച്.പി.വി വാക്‌സിനുകൾ ലഭ്യമായിട്ടുണ്ട്. ഇതുവരെ 8,448 പേർക്ക് ജില്ലയിൽ വാക്സിൻ നൽകിക്കഴിഞ്ഞു. ഇനിയും വാക്‌സിൻ എടുക്കാത്തവർ മെയ് 31നകം തൊട്ടടുത്തുള്ള സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ എത്തി വാക്‌സിൻ സ്വീകരിച്ച് സുരക്ഷിതരാവണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ടി.പി ശ്രീദേവി അറിയിച്ചു.
date
- Log in to post comments