ജില്ലാതല അറിയിപ്പുകള്‍
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
കണ്ണൂര്‍ തോട്ടട ഗവ. ഐ.ടി.ഐയില്‍ ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക് ട്രേഡിലെ രണ്ട് ഒഴിവുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഒന്ന് പട്ടികജാതി സംവരണവും മറ്റൊന്ന് പൊതുവിഭാഗത്തിൽപ്പെട്ടവർക്കുമാണ്. ഇന്‍സ്ട്രുമെന്റേഷന്‍ / ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ എഞ്ചിനീയറിംഗ് ഡിഗ്രിയോടൊപ്പം ഒരു വര്‍ഷം പ്രവൃത്തി പരിചയം / ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം / ബന്ധപ്പെട്ട ട്രേഡിലെ എന്‍ ടി സി / എന്‍ എ സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഓരോ പകര്‍പ്പുകളും സഹിതം മെയ് 15ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ച്ചയ്ക്കായി പ്രിന്‍സിപ്പാള്‍ മുമ്പാകെ എത്തണം. പട്ടികജാതി ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരെ പരിഗണിക്കും. ഫോണ്‍: 0497 2835183.
സ്റ്റാഫ് നഴ്സ് നിയമനം
പാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള പന്ന്യന്നൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു. പി.എസ്.സി അംഗീകരിച്ച ജനറല്‍ നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി / ബി.എസ്.സി / എം.എസ്.സി നഴ്സിംഗ് യോഗ്യതയുള്ളവര്‍ മെയ് 15ന് രാവിലെ 11 മണിക്ക് പി.എച്ച്.സി കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖത്തിന് എത്തണം.
സൗജന്യ ചികിത്സ
കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജ് ആശുപത്രിയിലെ ശല്യതന്ത്ര വിഭാഗത്തില്‍ പി.ജി ഗവേഷണ പഠനത്തിന്റെ ഭാഗമായി നട്ടെല്ലിന്റെ ഏറ്റവും താഴ്ഭാഗത്തായി പഴുപ്പും വേദനയും കൂടിവരുന്ന പൈലോനിഡല്‍ സൈനസിന് ഗവേഷണാടിസ്ഥാനത്തില്‍ സൗജന്യ ചികിത്സ നല്‍കുന്നു. 15 നും 50 നും ഇടയില്‍ പ്രായമുള്ള രോഗികള്‍ക്ക് ഒ.പി നമ്പര്‍ ഒന്‍പതില്‍ തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ എട്ട് മുതല്‍ ഉച്ച ഒരുമണി വരെ സൗജന്യ ചികിത്സ പ്രയോജനപ്പെടുത്താം. ഫോണ്‍: 9539478575.
ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ വിവിധയിടങ്ങളിലെ തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മെയ് 26ന് ഉച്ച 12.30 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ www.gcek.ac.in ല്‍ ലഭിക്കും. ഫോണ്‍: 0497 2780226.
- Log in to post comments