Skip to main content

ജില്ലാതല അറിയിപ്പുകള്‍

 

വഖഫുകളുടെ വസ്തുവിവരങ്ങൾ ഉമീദ് പോര്‍ട്ടലില്‍ ചേര്‍ക്കണം

വഖഫ് ബോര്‍ഡുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വഖഫുകളുടെ മുഴുവന്‍ വസ്തുവിവരങ്ങളും കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ചിട്ടുള്ള umeed.minorityaffairs.gov.in എന്ന സെന്‍ട്രല്‍ പോര്‍ട്ടലില്‍ ചേര്‍ക്കുന്നതിനുള്ള സമയപരിധി മെയ് 17ന് അവസാനിക്കും. അപ്‌ലോഡ് ചെയ്ത വസ്തുക്കളുടെ വിവരം രേഖകളുടെ പകര്‍പ്പ് സഹിതം ഈ തീയ്യതിക്കകം വഖഫ് ബോര്‍ഡ് ഓഫീസില്‍ ലഭിക്കണം. വിവരങ്ങള്‍ ചേര്‍ക്കാത്ത വഖഫ് ഭാരവാഹികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് കണ്ണൂര്‍ ഡിവിഷണല്‍ വഖഫ് ഓഫീസര്‍ അറിയിച്ചു. 

ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ 

ബിസില്‍ ട്രെയിനിംഗ് ഡിവിഷന്റെ ഡിഗ്രി യോഗ്യതയുള്ളവര്‍ക്കുള്ള ഒരു വര്‍ഷ പി.ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, പ്ലസ് ടു പാസായവര്‍ക്കുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്കുള്ള ആറ് മാസ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സുകളുടെ ഓണ്‍ലൈന്‍/റഗുലര്‍/പാര്‍ട്ട് ടൈം ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്‌മെന്റ് അസിസ്റ്റന്‍സ് ലഭിക്കും. ഫോണ്‍: 7994449314.

ക്വട്ടേഷന്‍ ക്ഷണിച്ചു

മാടായി ഗവ. ഐ.ടി.ഐയോടനുബന്ധിച്ച കെട്ടിടത്തില്‍ കാന്റീന്‍ നടത്തുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. പ്രിന്‍സിപ്പല്‍, ഗവ. ഐ.ടി.ഐ മാടായി, പഴയങ്ങാടി (പി ഒ), കണ്ണൂര്‍-670303 എന്ന വിലാസത്തില്‍ മെയ് 18ന് വൈകീട്ട് മൂന്ന് മണിക്കകം നേരിട്ടോ തപാല്‍ മുഖേനയോ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 9497452749.

കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ് ലൈബ്രറിയുടെ നാലാം നിലയില്‍ ഗ്രില്‍ സ്ഥാപിക്കല്‍, വൈഫൈ ആക്‌സസ് പോയിന്റ് പര്‍ച്ചേസും ഇന്‍സ്റ്റാളേഷനും എന്നീ പ്രവൃത്തികള്‍ക്കായി മുദ്രവെച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മെയ് 25 ഉച്ച 12.30 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ www.gcek.ac.in ല്‍ ലഭിക്കും. ഫോണ്‍: 0497 2780226.

ടെണ്ടര്‍ ക്ഷണിച്ചു

കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ പൈപ്പുകളുടെ ലീക്ക്, ബ്ലോക്ക് എന്നിവ പരിഹരിക്കല്‍, സണ്‍ഷേഡ് വൃത്തിയാക്കല്‍ എന്നീ പ്രവൃത്തികള്‍ ചെയ്യുന്നതിന് അംഗീകൃത കരാറുകള്‍ / വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്നും മത്സരാടിസ്ഥാനത്തിലുള്ള ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ മെയ് 25 ഉച്ച 12 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി സമയങ്ങളില്‍ ജില്ലാ ആശുപത്രി ഓഫീസില്‍ നിന്ന് ലഭിക്കും.

date