Skip to main content

ജില്ലാതല അറിയിപ്പുകള്‍

 

എം.സി കേസുകള്‍ മാറ്റി

തലശ്ശേരി എസ്.ഡി.എം കോടതിയില്‍ മെയ് 13ന് രാവിലെ 11 മണിക്ക് നടത്താനിരുന്ന എം.സി കേസുകള്‍ മെയ് 20ന് രാവിലെ 11 ലേക്ക് മാറ്റി.

മിനി ജോബ് ഫെയര്‍

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ടെക്‌നിക്കല്‍ സപ്പോര്‍ട്ട് (ജൂനിയര്‍ /ടീം ലീഡ്), സോഫ്റ്റ് വെയര്‍ ടെസ്റ്റിംഗ്, സൂപ്പര്‍വൈസര്‍, ഇന്റീരിയര്‍ ഡിസൈനര്‍, ഓഫീസ് സ്റ്റാഫ്, സെയില്‍സ് മാനേജര്‍ തസ്തികകളിലേക്ക് മെയ് 15ന് രാവിലെ 10 മുതല്‍ ഉച്ച ഒരുമണി വരെ അഭിമുഖം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 300 രൂപയും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തശേഷം അഭിമുഖത്തില്‍ പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും രജിസ്‌ട്രേഷന്‍ സ്ലിപ് കൊണ്ടുവന്ന് അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066.

യു ജി സി നെറ്റ് പരീക്ഷാ പരിശീലനം

മാനവിക വിഷയങ്ങളില്‍ ജൂണ്‍ മാസത്തില്‍ യു ജി സി നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന നെറ്റ് പരീക്ഷയ്ക്ക്
തയ്യാറെടുക്കുന്നവര്‍ക്കായി കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജനറല്‍ പേപ്പറിന് വേണ്ടി
ആരംഭിക്കുന്ന 10 ദിവസത്തെ പരിശീലന പരിപാടിയുടെ ബാക്കിയുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ താവക്കര ആസ്ഥാന മന്ദിരത്തില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍
ചെയ്യാം. ഫോണ്‍: 0497 2703130. 

ക്വട്ടേഷന്‍ ക്ഷണിച്ചു

കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ് സിവില്‍ വകുപ്പിലെ സര്‍വേ ലാബിലേക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിന് മുദ്രവച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മെയ് 22ന് ഉച്ച 12.30 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ www.gcek.ac.in ല്‍ ലഭിക്കും. ഫോണ്‍: 0497 2780226.

date