Skip to main content

ജില്ലാതല അറിയിപ്പുകള്‍

 

കൗൺസിലർ നിയമനം 

ജില്ലാ പഞ്ചായത്ത്, സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി എന്നിവ സംയുക്തമായി നടപ്പാക്കുന്ന മൈഗ്രന്റ് സുരക്ഷ പദ്ധതിയിൽ താത്കാലിക കൗൺസിലറെ നിയമിക്കുന്നു. സൈക്കോളജി/ സോഷ്യൽ വർക്ക്/ സോഷ്യോളജി/ ആന്ത്രപ്പോളജി എന്നിവയിൽ  ബിരുദാനന്തര ബിരുദം, കൗൺസിലിങ് മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളും പകർപ്പും സഹിതം മെയ് 21ന് രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്തിൽ നടക്കുന്ന വാക്ക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 7025706936, 7510787622.

ക്വട്ടേഷന്‍ ക്ഷണിച്ചു

കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ഫിസിക്സ് ലാബിലേക്ക് ലാപ്ടോപ്പ്, പ്രിൻറർ എന്നിവ വാങ്ങുന്നതിന് മുദ്രവെച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മെയ് 26 ഉച്ച 12.30 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ www.gcek.ac.in ല്‍ ലഭിക്കും. ഫോണ്‍: 0497 2780226.

കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ്, കോളേജിലെ ലേഡീസ്, മെൻസ് ഹോസ്റ്റലുകളിലേക്ക് ഫ്ലോർ മാറ്റ് വാങ്ങുന്നതിന് മുദ്രവെച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മെയ് 25 ഉച്ച 12.30 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ www.gcek.ac.in ല്‍ ലഭിക്കും. ഫോണ്‍: 0497 2780226.

date