Skip to main content

വാക്ക് ഇന്‍ ഇന്റര്‍വ്യു

എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ മനോരോഗ വിഭാഗത്തിൽ കേന്ദ്ര സാമൂഹ്യ നീതി വകുപ്പിന്റെ സ്കീമിൽ ഉൾപ്പെടുത്തിയ 'അഡിക്ഷൻ ട്രീറ്റ്മെന്റ് ഫെസിലിറ്റി' (ATF) സെന്ററിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സൈക്കാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്നീ തസ്തികകളിലേക്കുള്ള വാക്ക്-ഇൻ-ഇന്റർവ്യൂ മെയ് 25ന് രാവിലെ 11 മണിക്ക് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽവച്ച് നടക്കും.

സൈക്കാട്രിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് എം.ഡി (MD) അല്ലെങ്കിൽ ഡി.എൻ.ബി (DNB) ഇൻ സൈക്യാട്രിയും ടി.സി.എം.സി (TCMC) രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് എം.ഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജി അല്ലെങ്കിൽ എം.എസ്.സി (ക്ലിനിക്കൽ സൈക്കോളജി/സൈക്കോളജി) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ആർ.സി.ഐ (RCI) രജിസ്‌ട്രേഷനും നിർബന്ധമാണ്. അപേക്ഷകർ 40 വയസ്സിന് താഴെയുള്ളവരായിരിക്കണം.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, മേൽവിലാസം, ആധാർ, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം ഇൻ്റർവ്യൂവിന് ഹാജരാകേണ്ടതാണ്.
ഫോൺ-0484-2754000 (ഓഫീസ്), 0484-2754443 (പ്രിൻസിപ്പാൾ)
 

date