Skip to main content

അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ കലൂരിൽ പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിങ്ങ് സ്കൂളിൽ വിവിധ കോഴ്സുകളിലേക്കും എൻജിനീയറിങ്/ഡിപ്ലോമ വിദ്യാർത്ഥികൾക്കായുള്ള ഇന്റേൺഷിപ്പുകളിലേക്കും അപേക്ഷ ക്ഷണിച്ചു.

ജെറിയാട്രിക് കെയർ ഡിപ്ലോമ (6 മാസം), ഓഫീസ് എക്സിക്യൂട്ടീവ് ട്രെയിനിംഗ് (3 മാസം) എന്നീ കോഴ്സുകളിലേക്ക് പ്ലസ് ടു പാസ്സായവർക്ക് അപേക്ഷിക്കാവുന്നതാണ്.
കൂടാതെ എംബഡഡ് സിസ്റ്റം ഡിസൈൻ യൂസിങ് STM 32, പൈത്തൺ ഡിജാംഗോയിൽ ഫുൾ സ്റ്റാക്ക് ഡെവലപ്‌മെന്റ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് എന്നീ മൂന്ന് മാസത്തെ കോഴ്സുകളിലേക്കും അപേക്ഷിക്കാം.

ഡിജിറ്റൽ മാർക്കറ്റിംഗ്, എ.ഐ ഡ്രൈവൻ ഐ.ഒ.ടി ആൻഡ് റോബോട്ടിക്സ്, അഡ്വാൻസ്ഡ് ഇലക്ട്രോണിക്സ് ആൻഡ് ഡ്രോൺ എൻജിനീയറിങ്, പൈത്തൺ ഡിജാംഗോ ഫ്രെയിം വർക്ക്, പൈത്തണും എസ്.ക്യു.എല്ലും (SQL) ഉപയോഗിച്ചുള്ള എ.ഐ അപ്ലൈഡ് ഡേറ്റ അനലിറ്റിക്സ് തുടങ്ങിയ മേഖലകളിൽ പത്തു ദിവസം ദൈർഘ്യമുള്ള ഇന്റേൺഷിപ്പ് പ്രോഗ്രാമുകളിലേക്കും അവസരമുണ്ട്.

ഫോൺ-0484 2985252, 8547005004, 9495965860
 

date