Skip to main content

അപേക്ഷ ക്ഷണിച്ചു

കുടുംബശ്രീ എറണാകുളം ജില്ലാ മിഷനിൽ ബ്ലോക്ക് കോ-ഓഡിനേറ്റർ നോൺ ഫാം എൽ.എച്ച് (ബ്ലോക്ക്‌ കോ-ഓർഡിനേറ്റർ എസ്.ഐ.എസ്.ഡി.ഡി.യു.ജി.കെ.വൈ) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.
 രണ്ട് ഒഴിവുകൾ. ബിരുദാനന്തര ബിരുദവും കുടുംബശ്രീ അംഗമോ കുടുംബാംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിട്ടുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. 2026 ജനുവരി 31-ന് 35 വയസ്സ് കവിയാൻ പാടില്ല. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്.

താല്പര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ അഡ്രസ്സ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, അയൽക്കൂട്ട അംഗം/കടുംബാംഗം/ഓക്സിലറി ഗ്രൂപ്പ് അംഗം ആണെന്നതിനും സിഡിഎസിൻ്റെ സാക്ഷ്യപത്രവും ഡിമാന്റ് ഡ്രാഫ്റ്റ് എന്നിവ സഹിതം മെയ് 20-ന് വൈകിട്ട് 5 മണിക്ക് മുൻപായി ജില്ലാമിഷൻ കോ-ഓഡിനേറ്റർ കുടുംബശ്രീ,  എറണാകുളം ജില്ല, സിവിൽ സ്റ്റേഷൻ, രണ്ടാം നില കാക്കനാട്, 682030 എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്. അപേക്ഷാ ഫോറം www.kudumbashree.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

ഫോൺ-0484 2926787

date