Skip to main content

പി എം യശസ്‌വി സ്‌കോളർഷിപ്പ് അനുവദിച്ചു

ഒ.ബി.സി. ഹയര്‍ സെക്കണ്ടറി വിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പി എം യശസ്‌വി  ഒബിസി, ഇബിസി,  പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അപേക്ഷ സമര്‍പ്പിച്ച യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് അര്‍ഹമായ തുക അനുവദിച്ചു. 

വിദ്യാര്‍ഥികളുടെ ആധാര്‍ സീഡ് ചെയ്തിട്ടുള്ള ബാങ്ക് അക്കൗണ്ടിലേക്കാണ്  തുക ലഭ്യമാകുന്നത്. ബാങ്ക് അക്കൗണ്ട് ആധാര്‍ സീഡ് ചെയ്യാത്തത് മൂലം ആനുകൂല്യം ലഭിക്കാത്ത അര്‍ഹരായ വിദ്യാര്‍ഥികള്‍ മേയ് 20 നകം ബാങ്ക് അക്കൗണ്ട് ആധാര്‍ സീഡ് ചെയ്യേണ്ടതാണ്. ആധാര്‍ സീഡ് ചെയ്യുന്നതിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയറും മറ്റ് വിവരങ്ങളും  www.egrantz.kerala.gov.in എന്ന വെബ് സൈറ്റിന്റെ നോട്ടീസ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് - എറണാകുളം മേഖലാ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍:0484 - 2983130

date