Skip to main content

ലേഖന മത്സരം: രചനകൾ ക്ഷണിച്ചു

        ഔദ്യോഗികഭാഷ പ്രവർത്തനങ്ങളോടനുബന്ധിച്ചു ഭൂവിനിയോഗ വകുപ്പ് സംസ്ഥാനത്തെ കോളേജ് വിദ്യാർഥികൾക്കായി മാറുന്ന ഭൂമിയും മനുഷ്യനും എന്ന വിഷയത്തിൽ സംസ്ഥാനതല ലേഖന മത്സരം സംഘടിപ്പിക്കുന്നു. താൽപ്പര്യമുള്ള വിദ്യാർഥികൾ 1000 വാക്കുകളിൽ കവിയാത്ത ലേഖനങ്ങൾ അതത് കോളേജ് പ്രിൻസിപ്പാളിന്റെ സാക്ഷ്യപത്രം സഹിതം മേയ് 31 നകം കമ്മീഷണർ, ഭൂവിനിയോഗ വകുപ്പ്, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം– 695033 എന്ന വിലാസത്തിൽ അയയ്ക്കണം.

പി.എൻ.എക്‌സ്. 1502/2026

date