Post Category
ഗസ്റ്റ് അദ്ധ്യാപക അഭിമുഖം
ആറ്റിങ്ങൽ സർക്കാർ കോളേജിൽ ഫിസിക്സ്, അറബിക്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, വിഭാഗങ്ങളിൽ 2026-2027 അദ്ധ്യായന വർഷത്തേയ്ക്കുള്ള ഗസ്റ്റ് അദ്ധ്യാപക നിയമനത്തിന് അഭിമുഖം നടത്തുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് പങ്കെടുക്കാം. മേയ് 19ന് രാവിലെ 10ന് ഫിസിക്സ്, ഉച്ചയ്ക്ക് 1.30ന് അറബിക്, 20ന് രാവിലെ 10ന് മാത്തമാറ്റിക്സസ്, ഉച്ചയ്ക്ക് 1.30ന് സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളിലേക്ക് അഭിമുഖം നടക്കും. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം (പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ആയത് ഉൾപ്പെടെ) പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.
പി.എൻ.എക്സ്. 1504/2026
date
- Log in to post comments