Skip to main content

സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി(ഹോമിയോ) കോഴ്‌സുകളിലേക്ക് പ്രവേശനത്തിനുളള ഒന്നാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

തിരുവന്തപുരംകോഴിക്കോട് ഗവൺമെന്റ് ഹോമിയോ മെഡിക്കൽ കോളേജുകളിൽ  സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോപ്പതി) 2026 കോഴ്‌സിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ച് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ ഓപ്ഷനുകൾ പരിഗണിച്ചുകൊണ്ടുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ്  www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റ് എടുത്ത ഫീ പെയ്‌മെന്റ് സ്ലിപ്പ് സഹിതം ഫെഡറൽ ബാങ്കിന്റെ ശാഖകളിൽ മേയ് 16 മുതൽ 18 വരെ ഫീസ് അടയ്‌ക്കാം. ഓൺലൈനായും ഫീസ് അടയ്ക്കാം. അലോട്ട്‌മെന്റ് ലഭിച്ചവർ കോളേജുകളിൽ ഇപ്പോൾ പ്രവേശനം നേടേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക്: 0471-2560361362363364www.lbscentre.kerala.gov.in.

പി.എൻ.എക്‌സ്. 1509/2026

date