എന്‍ഡ്യൂറന്‍സ് ടെസ്റ്റ് മെയ് 19,20 തീയതികളില്‍
മലപ്പുറം വനം-വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (പാര്‍ട്ട് I ഡയറക്ട് റിക്രൂട്ട്മെന്റ്) (കാറ്റഗറി നം. 211/2025), ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (പാര്‍ട്ട് II-ബൈ ട്രാന്‍സ്ഫര്‍) (കാറ്റഗറി നം. 214/2025), (I എന്‍.സി.എ-ഇ/ബി./ടി) കാറ്റഗറി നം. 254/2025 ആന്‍ഡ് (I എന്‍സിഎ-ഒബിസി) (കാറ്റഗറി നം. 255/2025) തസ്തികകളുടെ തെരഞ്ഞെടുപ്പിനായുള്ള എന്‍ഡ്യൂറന്‍സ് ടെസ്റ്റ് (2 കി.മി ദൂരം ഓട്ടം) 2026 മെയ് 19,20 തീയതികളില്‍ രാവിലെ അഞ്ച് മുതല്‍ കോട്ടക്കല്‍ പുത്തൂര്‍ ബൈപ്പാസ് ജംഗ്ഷന് കേന്ദ്രത്തില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത അഡ്മിഷന് ടിക്കറ്റും പി.എസ്.സി അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയില്‍ രേഖയുടെ അസ്സലും സഹിതം അഡ്മിഷന് ടിക്കറ്റില്‍ നിര്‍ദേശിച്ചിരിക്കുന്ന പരീക്ഷാ കേന്ദ്രമായ പുത്തൂര്‍ ജി.എം.എല്‍.പി സ്കൂളില്‍ യഥാസമയം ഹാജരാകണം. ഏതെങ്കിലും പരിശീലന കേന്ദ്രത്തിന്റെ പേരോ ലോഗോയോ പതിച്ച വസ്ത്രങ്ങള്‍ ധരിച്ച ഉദ്യോഗാര്‍ഥികളെ ടെസ്റ്റില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല.
- Log in to post comments