Skip to main content

സ്‌കൂള്‍ കൗണ്‍സിലര്‍ നിയമനം

ജില്ലാ പഞ്ചായത്തിന്റെ 2026-27 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി വനിത ശിശുവികസന വകുപ്പ് മുഖേന ജില്ലയില്‍ സൈക്കോ സോഷ്യല്‍ കൗണ്‍സിലിംഗ് പദ്ധതിയിലേക്ക് വനിതാ കൗണ്‍സിലര്‍മാരെ നിയമിക്കുന്നു. ജില്ലയിലെ 21 ഐ.സി.ഡി.എസ് പ്രോജക്ടുകളിലേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത- മെഡിക്കല്‍ ആന്‍ഡ് സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ എം.എസ്.ഡബ്ല്യു അല്ലെങ്കില്‍ സൈക്കോളജിയില്‍ എം.എ/എം.എസ്.സി അല്ലെങ്കില്‍ അപ്ലൈഡ് സൈക്കോളജിയില്‍ എം.എ/എം.എസ്.സി ഉള്ള വനിതകള്‍. അപേക്ഷകര്‍ ജില്ലയില്‍ സ്ഥിരതാമസക്കാരാകണം. പ്രായപരിധി 40 വയസ്. സര്‍ക്കാര്‍ അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുട്ടികളുമായി ബന്ധപ്പെട്ട കൗണ്‍സിലിംഗിലോ അധ്യാപനത്തിലോ കുറഞ്ഞത് ആറുമാസം പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. നിശ്ചിത മാതൃകയില്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം  'ജില്ലാ വനിതാ ശിശുവികസന ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട് 678001' വിലാസത്തില്‍ മെയ് 13 ന് വൈകീട്ട് അഞ്ചിനകം അപേക്ഷ ലഭ്യമാക്കണം. ഫോണ്‍: 0491 2911098, 9447622323.
 

date