Skip to main content

സ്വയംതൊഴില്‍ വായ്പ പദ്ധതി

കുറഞ്ഞ പലിശനിരക്കില്‍ ജാമ്യ വ്യവസ്ഥകള്‍ക്ക് വിധേയമായി സ്വയംതൊഴില്‍ വായ്പയ്ക്ക് സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ പട്ടാമ്പി ഉപജില്ലാ ഓഫീസ് അപേക്ഷ ക്ഷണിച്ചു. പട്ടാമ്പി, ഒറ്റപ്പാലം താലൂക്കുകളില്‍പെട്ട ഒ.ബി.സി/ മത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കാണ് അപേക്ഷിക്കാനാകുക. വരുമാനദായകമായ നിയമാനുസൃത സംരംഭം ആരംഭിക്കുന്നതിന് പദ്ധതിപ്രകാരം വായ്പ ലഭിക്കും. തയ്യല്‍, പശു വളര്‍ത്തല്‍, ആട് വളര്‍ത്തല്‍, പപ്പടനിര്‍മാണം, പേപ്പര്‍ ബാഗ് യൂണിറ്റ്, അച്ചാര്‍ നിര്‍മാണം തുടങ്ങി ചെറുകിട സംരംഭങ്ങള്‍ക്കും കുറഞ്ഞ പലിശനിരക്കില്‍ വായ്പ  ലഭിക്കും. വിവരങ്ങള്‍ക്ക് മേലെ പട്ടാമ്പി അലക്‌സ് തീയേറ്ററിന് സമീപമുള്ള അലക്‌സ് ആര്‍ക്കേഡില്‍ പ്രവര്‍ത്തിക്കുന്ന കെ.എസ്.ബി.സി.ഡി.സി ഉപജില്ലാ കാര്യാലയവുമായി ബന്ധപ്പെടുക. ഫോണ്‍: 0466 2210244, 9447734322

date